മംഗള എക്സ്പ്രസ് പാളം തെറ്റി ഏഴുമരണം; മരിച്ചവരില്‍ ഒരു മലയാളിയും, 50 ഓളം പേര്‍ക്ക് പരുക്ക്

Webdunia
വെള്ളി, 15 നവം‌ബര്‍ 2013 (10:16 IST)
PRO
നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് പാളം തെറ്റി ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് സ്വദേശി മുരളീധരനാണ് മരിച്ചത്.

അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരുക്കേറ്റവരിലും മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന12 ബോഗിജ്കളാണ് അപകടത്തില്‍പ്പെട്ടത്. പാണ്ട്രി കാറും തകര്‍ന്നു.

നാസിക് റോഡ് സ്‌റ്റേഷന് സമീപം ഗോട്ടിയാലായിരുന്നു അപകടം. നാല് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 6.25ഓടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നും അറിയുന്നു. പക്ഷെ റെയില്‍വെ ഇത് സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനായുള്ള നടപടികളും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സൂചന.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍- പാലക്കട്- 0491 2556198. മംഗലാപുരം : 0824 2437824.