ഉത്തരേന്ത്യയില്‍ ശക്തമായ പ്രകമ്പനത്തിന് ഇടയാക്കിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിന്റെ തലസ്ഥാനമായ കാഠ്‌മണ്ഡു. കാഠ്‌മണ്ഡുവില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂചലനം ഉണ്ടായത്.
അതേസമയം, ഭൂചലനത്തില്‍ ഉത്തര്‍പ്രദേശിലെ സമ്പാല്‍ ജില്ലയില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തില്‍ വീട് തകര്‍ന്നാണ് ഇയാള്‍ മരിച്ചത്.
ഭൂചലനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ വീണ്ടും ആരംഭിച്ചു. അതേസമയം, പാട്നയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ജാമായി.