നേപ്പാളിലും ഇന്ത്യയിലും ചൊവ്വാഴ്ച ഭൂകമ്പം ഉണ്ടായ സാഹചര്യത്തില്‍ രക്ഷാസന്നാഹങ്ങള്‍ തയ്യാറായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തയ്യാറായിരിക്കണമെന്ന നിര്‍ദ്ദേശമാണ് ബന്ധപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നല്കിയിരിക്കുന്നത്.
ബന്ധപ്പെട്ട അതോറിറ്റികളോട് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
നേപ്പാളിലും ഉത്തരേന്ത്യയിലും റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനം ഒരു മിനുറ്റോളം നീണ്ടു നിന്നിരുന്നു. നേപ്പാളിനെയും ഇന്ത്യയെയും കൂടാതെ, ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങളിലും ഭൂചലനം ഉണ്ടായി.