ഭാര്യ ട്രെയിന്‍ മാറി കയറിയതിനെ തുടര്‍ന്ന് ആശങ്കയിലായ ഭര്‍ത്താവ് ട്രെയിന്‍ നിര്‍ത്താനായി വ്യാജ ബോംബ് ഭീഷണി സൃഷ്ടിച്ചു. ഹൌറ-പുരി എക്സ്പ്രസ് ആണ് വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പിടിച്ചിട്ടത്. വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ഖരഗ്പൂര്‍ പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയായിരുന്നു ട്രെയിന്‍ നിര്‍ത്തിയിട്ടത്.
മൃണാളേന്ദു സര്‍ക്കാര്‍ എന്നയാളാണ് ബോംബ് ഭീഷണി മുഴക്കിയത്. ഇയാളുടെ ഭാര്യ മറ്റൊരു ട്രെയിനില്‍ ആണ് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ഹൌറ-പുരി എക്സ്പ്രസില്‍ കയറുകയായിരുന്നു. ഇതോടെ മൃണാളേന്ദു അങ്കലാപ്പിലായി. തുടര്‍ന്ന്, ട്രെയിന്‍ കടന്നു പോകേണ്ട റയില്‍വേ ഗേറ്റിന് സമീപത്തേക്ക് ഇയാള്‍ മോട്ടോര്‍സൈക്കിളില്‍ പുറപ്പെട്ടു. പാളത്തില്‍ ബോംബു വച്ചിട്ടുണ്ടെന്ന് ഇയാള്‍ ഗേറ്റ്മാനെ അറിയിച്ചു. അവിടെ നിന്ന് മറ്റൊരു അടുത്ത റെയില്‍വെ ഗേറ്റില്‍ എത്തിയ ഇയാള്‍ ട്രെയിനില്‍ ആണ് ബോംബ് ഉള്ളതെന്ന് ഗേറ്റ്മാനെ ധരിപ്പിച്ചു. തുടര്‍ന്ന് ട്രെയിന്‍ മൂന്ന് മണിക്കൂറോളം നിര്‍ത്തിയിടുകയായിരുന്നു. ബോംബ് സ്ക്വാഡ് എത്തി വിശദമായി പരിശോധിച്ചപ്പോള്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
ഗേറ്റ്മാന്‍ മൃണാളേന്ദുവിന്റെ മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ കുറിച്ചു വച്ചിരുന്നു. ഇതുപയോഗിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
English Summary: A bomb scare delayed the Howrah-Puri Dhauli Express for about three hours today at Belda, 40 kms from Kharagpur town in West Midnapore district.A man, whose wife had reportedly boarded the train, tried to stop it by misleading the gateman of a level crossing saying a bomb was planted in it, South Eastern Railway sources said.