ഭാര്യയെ സംഘരതിക്ക് നിര്‍ബന്ധിച്ച വ്യാപാരിയായ ഭര്‍ത്താവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ കുല്‍ദീപക് അരോര എന്ന വ്യാപാരിയാണ് അറസ്റ്റിലായത്.
കുല്ദീപകിനെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബാഗങ്ങള്ക്കൊപ്പവും ഒരു വ്യാപാര പങ്കാളിയുമായും സെക്സില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്നാണ് ഇയാളുടെ ഭാര്യ നല്‍കിയിരിക്കുന്ന പരാതി. ഇക്കാര്യം വെളിയിലറിഞ്ഞാല്‍ തന്റെ അനന്തരവനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പീഡന ഇര പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഇത്തരത്തിലുള്ള പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ കുല്‍ദീപിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് അറിയിച്ചു.
കുല്ദീപകിന്റെ കുടുംബം നല്കിയ വിവാഹപ്പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ 2003 ല്‍ ലണ്ടനില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 2004 സൂററ്റില്‍ വച്ച് ഇവരുടെ വിവാഹം നടക്കുകയും ചെയ്തു.