ഭാര്യക്ക് ക്ഷയരോഗം; പരോള്‍ നീട്ടി നല്‍കണമെന്ന് സഞ്ജയ് ദത്ത്

Webdunia
ശനി, 11 ജനുവരി 2014 (13:32 IST)
PRO
PRO
ഭാര്യക്ക് ക്ഷയരോഗം ബാധിച്ചതായി ആശുപത്രി വൃത്തങ്ങള്‍ സ്ഥിതീകരിച്ച സാഹചര്യത്തില്‍ മുപ്പത് ദിവസത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് നടന്‍ സഞ്ജയ് ദത്ത്. ഭാര്യ മാന്യതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ദത്ത് പരോള്‍ നീട്ടാന്‍ അപേക്ഷ നല്‍കി.

പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. 1993ലെ സ്‌ഫോടനകേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുയാണ് അമ്പത്തിനാലുകാരനായ സഞ്ജയ് ദത്തിനെ. കഴിഞ്ഞമാസം 21ന് ദത്തിന് പരോള്‍ അനുവദിച്ചിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് മാന്യതയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.