പ്രമുഖ ബോളിവുഡ് താരം ഷമ്മി കപൂര്‍(79) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ച 5.15 ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഈ മാസം ഏഴിനാണ് ഷമ്മി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരവധി ഹിറ്റ് സിനിമകളിലെ നായകനായിരുന്നു ഷമ്മി കപൂര്‍. 1950-60 കളിലെ ബോളിവുഡിലെ സൂപ്പര്‍ നായകനായിരുന്നു ഷമ്മി കപൂര്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത സുഖം സുഖകരം എന്ന മലയാള ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1953ല്‍ ജീവന് ജ്യോതി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുംസെ നഹീന് ദേക, ദില്‍ ദേകേ ദേകോ, ജംഗ്ലീ, ദില്‍ തേര ദിവാനാ, പ്രഫസര്‍, ചൈന ടൗണ്‍, രാജ്കുമാര്, കാശ്മീര്‍ കി കലി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2006 ല്‍ പുറത്തിറങ്ങിയ സാന്ഡ്വിച്ചാണ് അവസാന ചിത്രം.
ഫാല്‍ക്കേ അവാര്‍ഡ് അടക്കമുള്ള ഒട്ടേറേ പുരസ്കാരങ്ങള്‍ ഷമ്മി കപൂറിന് ലഭിച്ചിട്ടുണ്ട്.