റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവം: മൃതദേഹം കാണാനെത്തിയ 55കാരിയായ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ജൂണ്‍ 2024 (09:14 IST)
മലപ്പുറത്ത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ മൃതദേഹം കാണാനെത്തിയ 55കാരിയായ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ ആണ് മരിച്ചത്. ഇവരുടെ മൂത്തമകന്റെ മകനായ 9വയസുകാരന്‍ മുഹമ്മദ് സിനാന്‍ ആണ് കഴിഞ്ഞ ദിവസം ഗേറ്റില്‍ കുടുങ്ങി മരണപ്പെട്ടത്. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
 
ഉടന്‍ നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആസിയയുടെ മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍