മലപ്പുറത്ത് ചികിത്സക്കിടെ നാലുവയസുകാരന്‍ മരിച്ച സംഭവം; മരണകാരണം മുറിവ് തുന്നിക്കെട്ടുന്നതിന് നല്‍കിയ അനസ്‌തേഷ്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ജൂണ്‍ 2024 (17:06 IST)
മലപ്പുറത്തെ ചികിത്സക്കിടെ നാലുവയസുകാരന്‍ മരിച്ച സംഭവത്തില്‍ മരണകാരണം അനസ്‌തേഷ്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നിനാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. മുറിവ് തുന്നലിടാന്‍ അനസ്‌തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
 
കളിക്കുന്നതിനിടെ വായയില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് മറ്റ് അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടവടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍