ബീഫിന് പുറമേ ഇന്ത്യയില്‍ ഹുക്ക വലിക്കുന്നതിനും നിരോധനം

Webdunia
ശനി, 27 മെയ് 2017 (10:12 IST)
ബീഫ് നിര്‍ത്തലാക്കുന്നതിന് പുറമേ കേന്ദ്ര സര്‍ക്കാര്‍ നക്ഷത്ര ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളില്‍ ഹൂക്ക വലിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം പ്രദേശങ്ങളില്‍ പുകവലിക്ക് മാത്രമായുള്ള മേഖലയാണിത്. 
 
പല ഹോട്ടലുകളും ഇതു മറയാക്കി പുകവലി കേന്ദ്രങ്ങളില്‍ ഹൂക്ക വലിക്കാന്‍ സൗകര്യമൊരുക്കുന്നതായി നിരവധി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത്. പുകയില വലിക്കുന്ന നീണ്ട പൈപ്പുകളുള്ളതാണ് ഹുക്ക. ഇത് കൂടുതലായും അറബ് രാജ്യങ്ങളിലാണ് പ്രചാരത്തിലുള്ളത്. താരതമ്യേന സിഗരറ്റിനേക്കാളും ആരോഗ്യപ്രശ്‌നങ്ങള്‍ ഇതിന് കുറവാണ്. 
Next Article