ബീഡി മോഷ്ടിക്കുന്നത് തടഞ്ഞ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

Webdunia
വെള്ളി, 9 ജൂണ്‍ 2017 (13:57 IST)
ബീഡി മോഷ്ടിക്കുന്നത് തടഞ്ഞ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. പഞ്ചാബിലെ അദംപൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ അലിയാണ് കൊല്ലപ്പെട്ടത്.
 
നേപ്പാളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ അലി പാചകത്തൊഴിലാളിയായി കഴിയുകയായിരുന്നു. അലിയുടെ സുഹൃത്ത് ഹോട്ടലിനടുത്ത് കട നടത്തുന്നുണ്ട്. എല്ലാദിവസവും വീട്ടിലേക്ക് പോകുമ്പോള്‍ കടയുടെ താക്കോല്‍ അലിയെ ഏല്‍പ്പിക്കുകയാണ് പതിവ്. 
 
കഴിഞ്ഞ ദിവസം അലിയില്‍ നിന്ന്  ഈ താക്കോല്‍ തട്ടിയെടുക്കാന്‍ ഒരു സുഹൃത്ത് ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. കടയില്‍ നിന്നും ബീഡിയെടുക്കാനായിരുന്നു താക്കോല്‍ യുവാവ് ആവശ്യപ്പെട്ടത് എന്നാല്‍ സംഭവം കലാശിച്ചത് കൊലപാതകത്തിലായിരുന്നു.
Next Article