ബിപ് ബോബി, ജോണ്‍ ഹാപ്പി!

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2008 (18:24 IST)
WDFILE
ബോളിവുഡിലെ സര്‍പ്പ സുന്ദരി ബിപാഷ ബസു മുടിമുറിച്ചത് കാമുകന്‍ ജോണ്‍ ഏബ്രഹാമിനെ വളരെയധികം സന്തോഷിപ്പിച്ചിരിക്കുകയാണ്. മുടിയുടെ നീളം കുറച്ചതിന് ജോണ്‍ അഭിനന്ദനം അറിയിച്ചുവെന്ന് വംഗ സുന്ദരിയായ ബിപാഷ പറഞ്ഞു. ‘കുട്ടിക്കാലത്ത് ഞാന്‍ നീളം കുറഞ്ഞ മുടിയാണ് ഇഷ്‌ടപ്പെട്ടിരുന്നതെങ്കിലും അമ്മ അതിനെ എതിര്‍ത്തിരുന്നു.

’ഇപ്പോള്‍ ഞാന്‍ മുതിര്‍ന്ന പെണ്‍കുട്ടിയാണ്. അതു കൊണ്ട് ഞാന്‍ അമ്മയുടെ തീരുമാനം അവഗണിച്ച് മുടി മുറിച്ചു. എന്‍റെ ജിമ്മിലെ ആളുകള്‍ക്ക് ഞാന്‍ മുടിമുറിച്ചത് വളരെ ഇഷ്‌ടപ്പെട്ടിട്ടുണ്ട്‘; ബിപാഷ പറഞ്ഞു.

ബിപാഷയുടെ ശരീര വടിവ് യുവാക്കളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. എന്തായാലും ഈ ബോളിവുഡ് സെക്സ് ബോംബ് തന്‍റെ ശരീരത്തിന്‍റെ ആകര്‍ഷണീയത ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനായി യോഗ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

അബ്ബാസ് മുസ്‌താന്‍ സംവിധാനം ചെയ്ത ‘അജ്‌നബി‘യിലാണ് ബിപാഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം വിക്രം ഭട്ട് സംവിധാനം നിര്‍വഹിച്ച ‘റാസാ‘ണ് അവര്‍ക്ക് പെരുമയുണ്ടാക്കി കൊടുത്തത്. ഇതിലെ അഭിനയത്തിന് മികച്ച നടിയ്‌ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ബിപാഷയ്‌ക്ക് ലഭിച്ചു.