തന്റെ ഓഫിസ് റെയ്ഡ് ചെയ്ത ആദായനികുതി ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ച് മുന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. ‘ബി ജെ പി അധികാരത്തില്‍ എത്തിയാല്‍ നിങ്ങനെ ആര് രക്ഷിക്കും‘ എന്നായിരുന്നു ഗഡ്കരിയുടെ വെല്ലുവിളി.
തന്റെ പ്രതിഛായ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഡല്‍ഹിയില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആജ്ഞ അനുസരിച്ച് പ്രവര്‍ത്തിക്കരുത്. അങ്ങനെ ചെയ്യുന്നവരെ രക്ഷിക്കാന്‍ സോണിയാ ഗാന്ധിയോ പി ചിദംബരമോ ഉണ്ടാകില്ലെന്നും ഗഡ്കരി പറഞ്ഞു.
ബി ജെ പി അധ്യക്ഷന്‍ ആയിരിക്കുമ്പോള്‍ തനിക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ അധ്യക്ഷന്‍ അല്ല, സൂക്ഷിക്കുക. തനിക്ക് ഇപ്പോള്‍ ഏത് അറ്റംവരെയും പോകാന്‍ കഴിയുമെന്നും ഗഡ്കരി ഭീഷണി മുഴക്കി.
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഗഡ്കരിയുടെ പൂര്‍ത്തി ഗ്രൂപ്പ് ഓഫിസുകള്‍ ഐ ടി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗഡ്കരി അധ്യക്ഷസ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.