മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് പിടികൂടിയ ബാലന് പോലീസ് സ്‌റ്റേഷനില്‍ വെച്ച് വെടിയേറ്റു. നീലാങ്കര പൊലീസ് സ്റ്റേഷനില്‍ വച്ചാണ് പോലീസ് റിവോള്‍വറില്‍ നിന്ന് മോഷണക്കുറ്റം ആരോപിച്ച് സ്‌റ്റേഷനില്‍ കൊണ്ടുവന്ന കുട്ടിക്ക് വെടിയേറ്റത്.
ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.തിരകള്‍ നിറച്ച തോക്ക് ഇന്‍സ്‌പെക്ടര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി കുട്ടിക്ക് പരുക്കേല്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം.
അതേസമയം പോലീസ് കള്ളം പറയുകയാണെന്ന് പരുക്കേറ്റ കുട്ടിയുടെ വീട്ടുകാര്‍ സംശയിക്കുന്നത്. വായില്‍തോക്കു തിരുകി ചോദ്യം ചെയ്യുമ്പോഴാണ് വെടിയേറ്റതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പൊലീസുകാര്‍ ജുവനൈല്‍ നിയമം ലംഘിച്ചുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. കുറ്റമെന്തായാലും പ്രായപൂര്‍ത്തിയാകാത്തവരെ ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവരരുതെന്നാണ് നിയമം.