നഗരത്തില്‍ പട്ടാപ്പകല്‍ സ്ത്രീയെ കബളിപ്പിച്ച് 10 ലക്ഷം രൂപ കവര്‍ന്നു. ബാംഗ്ലൂരിലെ ബിസിനസ്സുകാരിയായ നാഗരത്‌നമ്മ കാറില്‍വെച്ച പണമാണ് ഗ്ലാസ് തകര്‍ത്തശേഷം മോഷ്ടിച്ചത്.
രാമമൂര്‍ത്തിനഗറിന് സമീപം ഒ.എം.ബി.ആര്‍. ലേ ഔട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. ഒ.എം.ബി.ആര്‍. ലേ ഔട്ടിലെ സ്വകാര്യ ബാങ്കില്‍നിന്ന് പണമെടുത്തശേഷം നാഗരത്‌നമ്മ ഈ തുക കാറില്‍വെച്ചു. കാറിന്റെ വാതിലടച്ച് ഗ്ലാസ് ഉയര്‍ത്തിയശേഷം ഇവര്‍ മറ്റൊരാവശ്യത്തിനായി മാറിയപ്പോഴാണ് കവര്‍ച്ചനടന്നത്.
അജ്ഞാതന്‍ കാറിന്റെ ഗ്ലാസ് തകര്‍ത്ത് പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. നാഗരത്‌നമ്മ പോലീസില്‍ പരാതി നല്‍കി.