ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗം 20 കാരിയായ പെണ്‍കുട്ടി ഛേദിച്ചു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് മുംബൈയിലാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 24 കാരനായ ഷംസീര്‍ ഷെയ്ഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബലാത്സംഗം ചെയ്യാന്‍ വന്നയാളുടെ ലിംഗം ഛേദിക്കാന്‍ തയ്യാറായ പെണ്‍കുട്ടി ധീരമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ഡിസിപി ഷഹാജി ഉമപ് അഭിപ്രായപ്പെട്ടു. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയോട് ഒരു ജോലി ഒഴിവുണ്ടെന്നും അതിനായി വര്‍ക് ഷോപ്പില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട്
പെണ്‍കുട്ടിയെ വീടിനടുത്തേക്ക് വിളിച്ചുവരുത്തി.
എന്നാല്‍ അവിടെ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും അത് കേട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെ ബ്ലെയ്ഡ് എടുത്ത് യുവതി യുവാവിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. പരിക്കേറ്റതോടെ ഇയാള്‍ പെണ്‍കുട്ടിയെ വിട്ടു. ഇതോടെ കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു.