ബധിരയും മൂകയുമായ അഞ്ചാം ക്ലാസുകാരി പ്രസവിച്ചു

Webdunia
വെള്ളി, 31 ജനുവരി 2014 (12:41 IST)
PRO
PRO
രാജസ്ഥാനിലാണ് ബധിരയും മൂകയുമായ അഞ്ചാം ക്ളാസുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. ബന്‍സ്വാര ജില്ലക്കാരിയാണ് പെണ്‍കുട്ടി.

സ്കൂളില്‍ വച്ച് പെണ്‍കുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രസവം നടന്നു. മാസം തികയാതെയാ‍ണ് പ്രസവം. കുഞ്ഞിനെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

ഗ്രാമത്തിലെ ആണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി പെണ്‍കുട്ടി അറിയിച്ചതായി കളക്ടര്‍ വ്യക്തമാക്കി. പൊലീസിനൊപ്പം ജില്ലാഭരണകൂടവും സാമൂഹിക നീതി വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.