ധനമന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച പൊതു ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നു. പൊതുവെ ജനകീയ സ്വഭാവമുണ്ട് എന്ന് വിലയിരുത്തുന്ന ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍:
സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു.
ഭക്‍ഷ്യവിലപ്പെരുപ്പം ആശങ്കാജനകം.
ഈ വര്‍ഷം ജിഡിപി 8.4 ശതമാനമാകും.
2011 ലെ വളര്‍ച്ചാനിരക്ക് 9 ശതമാനമാകും.
കാര്‍ഷിക ഉല്‍പാദനം കൂടി.
വ്യാവസായിക വളര്‍ച്ച പുരോഗതിയില്‍, സേവനമേഖല പുരോഗതിയില്‍.
കാര്‍ഷിക ഉല്‍പാദനം കൂടി.
ധനകമ്മി 4.12 ലക്ഷം കോടി.
നടപ്പ് വര്‍ഷത്തെ പദ്ധതിചെലവ് 932440 കോടി - 24 ശതമാനം വര്‍ധന.
അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ് 4.14 ലക്ഷംകോടി.
അഴിമതിക്കെതിരെ കര്‍ശന നടപടി വേണം.
കള്ളപ്പണത്തിനെതിരെ നിയമ നിര്‍മ്മാണം.
പൊതുമേഖലാസ്ഥാപനങ്ങളില്‍ 51 ശതമാനം ഓഹരി സര്‍ക്കാര്‍ ഉറപ്പുവരുത്തും.
500 കോടിയുടെ വനിതാ സ്വാശ്രയഫണ്ട്.
കൈത്തറി മേഖലയ്ക്ക് 3000 കോടിയുടെ സഹായം.
ബാങ്ക് ലൈസന്‍സുകള്‍ക്ക് പുതിയ ചട്ടം.
ഏകീകൃത ചരക്കുസേവന നികുതി ജൂണില്‍.
മണ്ണെണ്ണ സബ്‌സിഡി തുടരും ബിപിഎല്ലിനു മാത്രം.
വളം, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി നേരിട്ട് പണമായി നല്‍കും.