ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി സ്ഥാപിക്കുമെന്ന് പൊതുബജറ്റ്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ചത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹരിതവിപ്ലവത്തിന് 1000 കോടി രൂപ അനുവദിച്ചു. നീര്‍ത്തട പദ്ധതിക്ക് 5387 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണത്തിന് 3415 കോടി രൂപ അനുവദിച്ചു. കേര കര്‍ഷകര്‍ക്ക് 75 കോടി രൂപ അനുവദിച്ചു.
എല്ലാവര്‍ക്കും ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. പിന്നാക്ക, ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് 5284 കോടി രൂപ അനുവദിച്ചു.
അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിനായും തുക മാറ്റിവച്ചു. ഭക്‍ഷ്യ സുരക്ഷാബില്‍ പാസാക്കുമെന്ന് ബജറ്റില്‍ അറിയിച്ചിട്ടുണ്ട്. ഭക്‍ഷ്യ സുരക്ഷയ്ക്ക് 10000 കോടി രൂപ അനുവദിച്ചു.
ന്യൂനപക്ഷ ക്ഷേമത്തിന് 3000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാനവശേഷി വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്. ഭവനവായ്പയ്ക്ക് നികുതിയിളവ് നല്‍കും. നികുതിയിളവിനുള്ള പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി.