ഫേസ്ബുക്കിലൂടെ സൈനിക രഹസ്യം ചോര്‍ത്തി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (20:17 IST)
PRO
PRO
സൈനിക രഹസ്യങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ ചോര്‍ത്തി നല്‍കിയതിന് മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും. 2011 സെപ്തംബറില്‍ യുദ്ധക്കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഫേസ് ബുക്കിലൂടെ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.

ബോര്‍ഡ് ഓഫ് എന്‍ക്വയറി നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരും കുറ്റക്കാരാണെന്നു കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. പ്രതിരോധമന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. നാലു പേര്‍ക്കെതിരെയായിരുന്നു അന്വേഷണം നടത്തിയത്.