പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹം: ദിഗ്‍വിജയ് സിങ്

Webdunia
ബുധന്‍, 18 മെയ് 2016 (22:02 IST)
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ദിഗ്‍വിജയ് സിങ്. പ്രിയങ്ക പാർട്ടിയുടെ മുൻനിരയിലേക്ക് നടന്നുവന്ന് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവയാകണമെന്ന അഭിപ്രായം പാർട്ടി നേതാക്കൾക്കിടയിലുണ്ട്. എന്നാൽ വിഷയത്തില്‍ അവസാന വാക്ക് പ്രിയങ്കയും അവരുടെ കുടുംബവുമാണ് എടുക്കേണ്ടത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് പ്രിയങ്ക നേതൃത്വം നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
 
കരുത്തുറ്റൊരു നേതാവായി ഉയർന്നുവരാനുള്‍ല കഴിവ് പ്രിയങ്കയ്ക്കുണ്ട്. പക്ഷേ അത് ഇന്ദിരാ ഗാന്ധിയോളം വരുമോയെന്നു ഇപ്പോൾ പറയാനാകില്ല. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് കോൺഗ്രസ് പാർട്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അത്തരത്തിലൊരു നീക്കം പ്രിയങ്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം സ്വീകരിക്കുമെന്നും ദിഗ്‍വിജയ് സിങ് പറഞ്ഞു.
Next Article