പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നിര്‍ബന്ധിത വേശ്യവൃത്തിയിലേക്ക്; ഇതാണോ ഇന്ത്യയുടെ വികസനം?

Webdunia
ബുധന്‍, 27 നവം‌ബര്‍ 2013 (12:21 IST)
PRO
അനുദിനം വികസനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ പെണ്‍കുട്ടികള്‍ പോകുന്നത് വേശ്യവൃത്തിയിലേക്ക്. ബച്പന്‍ ബച്ചാവോ ആന്തോളന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ദിവസവും 15 വയസില്‍ താഴെയുള്ള 40 കുട്ടികള്‍ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് തിരിയുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ആകെ മൂന്ന് ലക്ഷത്തോളം പേരാണ് വേശ്യാവൃത്തിയില്‍ ഏര്‍്‌പ്പെട്ടിരിക്കുന്നത്.

ഇതില്‍ 1.2 ലക്ഷത്തോളം പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ ദിവസേന വേതന അടിസ്ഥാനത്തില്‍ നിര്‍ബന്ധിത വേശ്യാവൃത്തി ചെയ്യുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഈ തൊഴിലിലേക്ക് കടക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം എട്ട് ശതമാനത്തോളം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.