പ്രധാനമന്ത്രി പദം മോഡിക്ക് വെറും സ്വപ്നമായി അവശേഷിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നരേന്ദ്രമോഡിക്ക് മറുപടിയായി പറഞ്ഞു. എന്നാല്‍ നിതീഷിനെ വേദിയിലിരുത്തി മുതിര്‍ന്ന നേതാവ് ശിവാനന്ദ തിവാരി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചത് ബഹളത്തിന് ഇടയാക്കി.
ബിഹാറില്‍ നടന്ന ജനതാദള്‍ യു ചിന്തന്‍ശിഖറിലായിരുന്നു നിതീഷ് കുമാറിന്റെയും ശിവാനന്ദന്‍ തിവാരിയുടെയും പ്രസ്താവനകള്‍. രണ്ട് ദിവസം മുമ്പ് പട്‌നയിലെ ഗാന്ധി മൈതാനിയില്‍ നരേന്ദ്രമോഡി നടത്തിയ വിമര്‍ശനങ്ങള്‍ക്കാണ് നിതീഷ് കുമാര്‍ മറുപടി നല്‍കിയത്.
ചെങ്കോട്ടയില്‍ പ്രസംഗിക്കാനും പ്രധാനമന്ത്രിയാകാനുമുള്ള മോഡിയുടെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കും. അഹങ്കാരമെന്ന് അര്‍ത്ഥം വരുന്ന ഹുങ്കാര്‍ എന്ന വാക്ക് റാലിക്കു പേരായി തെരഞ്ഞെടുത്തത് തന്നെ ബിജെപിയുടെ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രി പദമോഹമുള്ളവരാണ് മോദിയെ എതിര്‍ക്കുന്നതെന്നും നിതീഷിന് ചുറ്റുമുള്ളവര്‍ അടിത്തട്ടില്‍ പ്രവര്‍ത്തനം നടത്തിയവരല്ലെന്നും ശിവാനന്ദ് തിവാരി പറഞ്ഞു.
നിതീഷ് കുമാര്‍ നരേന്ദ്രമോഡിയെ എതിര്‍ക്കുന്നത് അസൂയ കൊണ്ടാണെന്ന് ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് ശിവാനന്ദ് തിവാരി. റോഡില്‍ ചായ വിറ്റ് നടന്നയാളാണ് മോഡി.
പിന്നാക്കജാതിയില്‍പ്പെട്ടവനാണ്. എളിയനിലയില്‍നിന്ന് വളര്‍ന്നുവരാന്‍ മോദിക്ക് കഴിഞ്ഞത് തികഞ്ഞ നേതൃപാടവം ഒന്നുകൊണ്ടുമാത്രമാണ് -തിവാരി പറഞ്ഞു.
രാജ്ഗിറില്‍ നടന്ന പാര്‍ട്ടി ചിന്തന്‍ ശിബിറിലാണ് രാജ്യസഭാംഗവും പാര്‍ട്ടി മുന്‍ദേശീയവക്താവുമായ തിവാരി മോഡിയെ വാഴ്ത്തി രംഗത്തെത്തിയത്. കടുത്ത മോദിവിമര്‍ശകനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെയും ദേശീയപ്രസിഡന്റ് ശരത് യാദവിന്റെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.