മധ്യപ്രദേശില്‍ ആസിഡ് ആക്രമണത്തില്‍ യുവതി മരിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് യുവതിക്ക് നേരെ ആസിഡാക്രമണം നടത്തിയത്. മോറെന ജില്ലയിലെ പോര്‍സയിലാണ് ആക്രമണം നടന്നത്.
പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് മുന്‍ ജന്മിയായ യുവാവാണ് യുവതിയെയും വീട്ടുകാരെയും രാത്രി ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത്. മദ്യപിച്ചെത്തിയ യുവാവ് ഇവരെ വീടിനു പുറത്തേക്ക് വിളിച്ചുവെങ്കിലും ഇറങ്ങിച്ചെന്നില്ല. തുടര്‍ന്ന് വീടിനുള്ളില്‍ അതിക്രമിച്ചുകയറി ആസിഡ് ഒഴിക്കുകയായിരുന്നു.
യുവതിക്കൊപ്പം വീട്ടിലുണ്ടായിരുന്ന മൂന്ന് കുടുംബാംഗങ്ങള്‍ക്കും പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് യുവതി കൊല്ലപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.