പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പണം ആവശ്യപ്പെട്ട തയ്യല്‍ക്കാരനെ യുവാവ് കല്ലുകൊണ്ട് ഇടിച്ച് കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ധര്‍മശാലയിലാണ് കൊലപാതകം നടന്നത്.
ധീരജ് എന്ന തയ്യല്‍ക്കാരനെയാണ് പ്രതിയായ വികാസ് കല്ലുകൊണ്ട് ഇടിച്ച് കൊന്നത്. ഡല്‍ഹിയില്‍ തയ്യല്‍ക്കട നടത്തിയിരുന്ന ധീരജും വികാസും കൂടി ധര്‍മശാലയില്‍ പോയി മുറി വാടകക്കെടുക്കുകയായിരുന്നു. തുടര്‍ന്ന് വികാസ് ധീരജിനോട് പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.
എന്നാല്‍ തനിക്ക് പണം നല്‍കിയാല്‍ മാത്രമെ വഴങ്ങുകയെയുള്ളുവെന്ന് ധീരജ് വികാസിന് മറുപടി നല്‍കി. ഇതില്‍ കുപിതനായ വികാസ് ധീരജിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം മുറിയിലുണ്ടായിരുന്ന ഇഷ്ടികകൊണ്ട് ധീരജിന്റെ തലയില്‍ ഇടിച്ച് കൊല്ലുകയായിരുന്നു.
ധീരജ് മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതി സുഹൃത്തായ ചേതനെ റൂമിലേക്ക് വിളിച്ച് വരുത്തി.ചേതനും വികാസും ചേര്‍ന്ന് ധീരജിന്റെ മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റുകയും അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ചേതനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാന പ്രതിയായ വികാസിനുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.