പ്രകാശിനെ അനുനയിപ്പിക്കുവാന്‍ ശ്രമം

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2007 (16:20 IST)
ജനതാദള്‍ സെക്യുലര്‍-ബി.ജെ.പി സഖ്യത്തിനെ എതിര്‍ക്കുന്ന മുന്‍ ആഭ്യന്തരമന്ത്രി എം.പി. പ്രകാശിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം തുടരുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, മുന്‍ സംസ്ഥാനമന്ത്രി ചെല്ലുവാര്യ സ്വാമി എന്നിവര്‍ പ്രകാശുമായി ബുധനാഴ്‌ച ചര്‍ച്ച നടത്തി.

പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ഇരുവരും പ്രകാശിനോട് അഭ്യര്‍ത്ഥിച്ചു. ലിങ്കായത്ത് സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണ് പ്രകാശ്. കര്‍ണ്ണാടകയിലെ പ്രമുഖ സമുദായമാണിത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകളുമായി പ്രകാശ് മുന്നോട്ട് പോകുന്നതിനിടയിലാണ് ജനതാദള്‍ സെക്യുലര്‍ മേധാവി ദേവഗൌഡ ബി.ജെ.പിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിന് മകനായ എച്ച്.ഡി.കുമാരസ്വാമിക്ക് അനുമതി നല്‍കിയത്. ഈ തീരുമാനത്തില്‍ പ്രകാശ് അസന്തുഷ്‌ടി പ്രകടിപ്പിക്കുകയായിരുന്നു.