പൊതുബജറ്റ്: അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍

ശനി, 28 ഫെബ്രുവരി 2015 (11:22 IST)
രാജ്യത്ത് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ സ്ഥാപിക്കും. ഈ വിധത്തില്‍ 80, 000 സ്കൂളുകള്‍ ആയിരിക്കും രാജ്യത്ത് സ്ഥാപിക്കുക.
 
രാജ്യത്ത് നടപ്പാക്കിയ ജന്‍ധന്‍ യോജന വന്‍വിജയമെന്ന് ധനമന്ത്രി. ഒരു വീട്ടില്ല് ഒരാള്‍ക്ക് എങ്കിലും ബാങ്ക് അക്കൌണ്ട് എന്ന പദ്ധതിയായിരുന്നു നടപ്പാക്കിയത്.
 
രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍. 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്‌ഷ്യമെന്നും മന്ത്രി ബജറ്റ് അവതരണം ആരംഭിച്ച് പറഞ്ഞു.
 
സംസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനാണ് ബജറ്റ് ഊന്നല്‍ നല്കുന്നതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്കുകയെന്നതാണ് ലക്‌ഷ്യമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക