പൊടിക്കാറ്റില്‍ 27 മരണം

Webdunia
വെള്ളി, 18 ഏപ്രില്‍ 2014 (15:03 IST)
PRO
ഉത്തര്‍പ്രദേശിലുണ്ടായ പൊടിക്കാറ്റില്‍ രണ്ടു കുട്ടികളടക്കം 27 പേര്‍ മരിച്ചു. മുപ്പതു പേര്‍ക്ക് പരുക്കേറ്റു.

ഫറൂഖാബാദില്‍ നാലും ബാരാബങ്കിയില്‍ ആറും,​ ലക്‌നൗ,​ സീതാപൂര്‍ എന്നിവിടങ്ങളില്‍ മൂന്നു പേര്‍ വീതവും ഹല്‍ദോയിലും ജലൗനില്‍ രണ്ടു പേര്‍ വീതവും ഫരീദാബാദില്‍ ഒരാളുമാണ് മരിച്ചത്.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റിനു പിന്നാലെ കനത്ത മഴയും ഉണ്ടായി. മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് കുടിലുകള്‍ തകരുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.