പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനോട് യോജിപ്പാണെന്ന് ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷ

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (11:44 IST)
PTI
PTI
പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനോട് യോജിപ്പാണെന്ന് ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷ മമതാ ശര്‍മ്മ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പാണെന്നാണ് മമതാ ശര്‍മ്മ പറഞ്ഞത്. ബലാത്സംഗങ്ങള്‍ തടയാന്‍ ഇതാണ് മാര്‍ഗമെന്നും മമതാ ശര്‍മ്മ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്നാണെങ്കില്‍ അക്കാര്യം ഗൗരവമായി കാണേണ്ടതാണെന്നും ഈക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ നിലപാട് എടുക്കണമെങ്കില്‍ അത് ചര്‍ച്ചകള്‍ക്ക് ശേഷമേ കൈകൊള്ളൂ എന്നും മമത ശര്‍മ്മ പറഞ്ഞു.

തന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും മമത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മലയാളം വാര്‍ത്ത ചാനലിലിന് നല്‍കിയ അഭിമുഖത്തിലാണ് മമത ശര്‍മ്മ ഈക്കാര്യം പറഞ്ഞത്.

അതെസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് വ്യക്തമാക്കിയത് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ്.