പെട്രോള്‍ വില ഒരു രൂപ കുറച്ചു

തിങ്കള്‍, 15 ഏപ്രില്‍ 2013 (19:29 IST)
PRO
PRO
പെട്രോള്‍ വില ഒരു രൂപ കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ വില പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് 1.26 രൂപ കുറയും. നിലവില്‍ കൊച്ചിയില്‍ 69.24 ഉം തിരുവനന്തപുരത്ത് 69.52 രൂപയുമാണ് വില. കഴിഞ്ഞ ഒന്നരമാസം കൊണ്ട് നാലരരൂപയോളം പെട്രോളിന് വില കുറഞ്ഞു. നികുതി കൂടി കുറയുമ്പോള്‍ കേരളത്തിലെ വില 68.25രൂപയില്‍ താഴെയേ വരൂ.

കഴിഞ്ഞ മാര്‍ച്ച് 15ന് പെട്രോള്‍ വില ലിറ്ററിന് 2.52 പൈസയും, ഏപ്രില്‍ രണ്ടിന് 85 പൈസയും കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

വെബ്ദുനിയ വായിക്കുക