പിതൃത്വക്കേസില്‍ തന്റെ നിരപാധിത്വം തെളിയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തീവാരി. നല്ല പ്രതിഛായയുമായി തുടര്‍ന്നും ജീവിക്കണമെന്നാണാഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. താനൊരു ഗാന്ധിയനാണെന്നും അങ്ങനെ തന്നെ തുടരുമെന്നും തിവാരി വ്യക്‌തമാക്കി.
എല്ലാ മനുഷ്യര്‍ക്കും ഒരു സ്വകാര്യ ജീവിതമുണ്ട്. സ്വകാര്യതയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്, അത് സ്വകാര്യമായി തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ പിതാവ് എന്‍ ഡി തിവാരിയാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന യുവാവ് 2008ലാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി തീവാരിയോട് ഡി എന്‍ എ ടെസ്റ്റിന് വിധേയനാകാന്‍ ആവശ്യപ്പെടുകയായിരുന്നു.