ദ്വീപുരാഷ്‌ട്രമായ പാപ്പുവ ന്യൂ ഗിനിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആളപായമോ നാശഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ഹവായിയിലേക്ക് ഏതു നിമിഷവും സൂനാമി തിരകൾ അടിക്കാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് രണ്ട് തവണ ഭൂകമ്പമുണ്ടായിരുന്നു. ഇവിടെ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പം ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.