കമ്യൂണിസ്റ്റുകാര്‍ പദവി ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. എന്നാല്‍, പാര്‍ട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വിശാഖപട്ടണത്ത് എത്തിയതായിരുന്നു സീതാറാം യെച്ചൂരി.
പാര്‍ട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റും. ഇതുവരെ പാര്‍ട്ടി ഏല്‍പിച്ച എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചിട്ടുണ്ട്.
പുതിയ ജനറല്‍ സെക്രട്ടറിയെയും പാര്‍ട്ടിയുടെ ഭാവി പരിപാടികളും പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി.
രാജ്യത്ത് വലിയ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. ഇതിന് പാര്‍ട്ടിയെ സജ്ജമാക്കേണ്ടത് ഉണ്ടെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആന്ധ്രയില്‍ നിന്നുള്ള ഒരാള്‍ ജനറല്‍ സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗമായ ബി വി രാഘവലു പ്രതികരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സി പി എം നേതാവാണ് യെച്ചൂരി.