പത്താന്‍കോട്ടില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാര്‍ ഗുരുദാസ്പൂരില്‍ നിന്നും കണ്ടെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുജന്‍പൂരില്‍ നിന്നും മൂന്നംഗ സംഘം കാര്‍ തട്ടിയെടുത്തത്. ലിഫ്റ്റ് ചോദിച്ച് കാര്‍ നിര്‍ത്തിച്ച സംഘം ഡ്രവര്‍ക്ക് നേരെ തോക്കു ചൂണ്ടിയ ശേഷം കാറുമായി കടക്കുകയായിരുന്നു.
അതേസമയം സംഭവത്തിന് ഭീകരവാദവുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേക് ഭീകരര്‍ കടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി വന്നതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ സംഘവും ഇത്തരത്തില്‍ കാര്‍ തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് ഈ കാറിലെത്തിയാണ് വ്യോമതാവളത്തി ഭീകരര്‍ ആക്രമണം നടത്തിയത്.