പഞ്ചാബിന്റെ രാവുകള്‍ ഇനി രാത്രികാല പൊലീസ് സേനയുടെ കരങ്ങളില്‍ ഭദ്രം. പഞ്ചാബില്‍ രാജ്യത്ത് ആദ്യമായി രാത്രികാല പൊലീസ് സേന പ്രവര്‍ത്തനം തുടങ്ങി.
നാലായിരം ജീവനക്കാരും സ്വതന്ത്ര കമാന്‍ഡുമുള്ളതാണ് നൈറ്റ് പട്രോളിംഗ് സംഘമെന്ന് ഉദ്ഘാടനം ചെയ്ത പഞ്ചാബ് ആഭ്യന്തരകാര്യമന്ത്രി സുഖ്ബിര്‍ സിംഗ് ബാദര്‍ അറിയിച്ചു.
പഞ്ചാബിലെ നഗരങ്ങളിലും ദേശീയ പാതകളിലും ഇവരുടെ സേവനമുണ്ടാകും. രാത്രി ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥര്‍, രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട വ്യാപാര ശാലകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയ്ക്ക് സംരക്ഷണം നല്‍കുകയും നൈറ്റ് പട്രോളിംഗ് സേനയുടെ ചുമതലയാണ്.