ന്യൂഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് റാലി നടത്താന്‍ മോഡിക്ക് വിലക്ക്

Webdunia
ശനി, 30 നവം‌ബര്‍ 2013 (12:53 IST)
PTI
PTI
ന്യൂഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് റാലി നടത്താന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് അനുവാദം നിഷേധിക്കപ്പെട്ടു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂഡല്‍ഹി നഗരസഭ കൗണ്‍സില്‍ മോഡിക്ക് അനുമതി നിഷേധിച്ചത്. അടുത്ത ആഴ്ച നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള അവസാനഘട്ട പ്രചാരണത്തിനു വേണ്ടിയാണ് മോഡി ഇന്ന് ഡല്‍ഹിയിലെത്തിയത്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി ആവശ്യപ്പെട്ട നാലിടങ്ങളിലും റാലി നടത്താന്‍ നഗരസഭ കൗണ്‍സില്‍ സമ്മതം നല്‍കിയില്ല. ഡല്‍ഹിയില്‍ ഇന്ന് നാല് റാലികള്‍ നടത്താനാണ് ബിജെപി നിശ്ചയിച്ചിരുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഷഹദ്രാ, സുല്‍ത്താന്‍പൂര്‍ മജ്‌റ, ചാന്ദ്‌നി ചൗക് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച യോഗങ്ങളെ അഭിസംബോധന ചെയ്ത് മോഡി സംസാരിക്കും.