നോട്ട് നിരോധനം വെറുതെയായി, രാജ്യത്ത് തീവ്രവാദികള്‍ അഴിഞ്ഞാടുന്നു ?

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (11:42 IST)
രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ ഏറെ സഹായകരമാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാന്‍ നോട്ട് പിന്‍‌വലിച്ച് ഇന്നേക്ക് ഒരുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്ന കാര്യത്തില്‍ സംശയമാണ്.
 
അതേസമയം രാജ്യത്തെ നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 
സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ താന്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീവ്രവാദ പ്രവര്‍ത്തനം കുറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെടുമ്പോള്‍ ജമ്മു-കാശ്മീരിലെയും മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെയും ഉദാഹരണം ചൂണ്ടികാട്ടി പ്രതിപക്ഷം അത് നിഷേധിക്കുകയാണ്. നോട്ട് നിരോധനം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ വിഡ്ഢിദിനമായാണ് ആചരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article