ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്. അതേസമയം, ഭൂകമ്പത്തില്‍ മരണം 15, 000 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനു സമീപമുള്ള സ്ഥലങ്ങള്‍ 90ശതമാനവും തകര്‍ന്നു കഴിഞ്ഞെന്നാണ് റെഡ് ക്രോസ് നല്കുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, പല മേഖലകളിലും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും 6000ല്‍ അധികം മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ മറവ് ചെയ്യാതെ കിടക്കുന്നത് പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തലസ്ഥാന നഗരമായ കാഠ്മണ്ഡുവിന്റെ വടക്കു - കിഴക്ക് പ്രദേശം ഭൂകമ്പത്തില്‍ ഏകദേശം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. അതേസമയം, ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലെ പുനരുദ്ധരിക്കാന്‍ 200 കോടി ഡോളറിന്റെ ഫണ്ട് രൂപീകരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് എല്ലാ രാജ്യങ്ങളുടെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്കാനും തീരുമാനമായി.