നുഴഞ്ഞുകയറിയ നാല് ഭീകരരെ സൈന്യം വധിച്ചു

Webdunia
ശനി, 5 ഒക്‌ടോബര്‍ 2013 (10:07 IST)
PTI
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം കൊലപ്പെടുത്തി. കശ്മീരിലെ കരാന്‍ സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാലു തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.

വെള്ളിയാഴ്ച ഇരുട്ടിന്റെ മറവില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ആയുധധാരികളായ ഭികരര്‍ നുഴഞ്ഞു കയറുകയായിരുന്നെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും നാല് എകെ 47 ഫൈഫിളുകളും 16 പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്. നുഴഞ്ഞു കയറ്റത്തിനു പിന്നില്‍ പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ സഹായമുണ്ടെന്ന് സൈന്യം ആരോപിച്ചു 11 ദിവസത്തിനിടെ പരിശീലനം ലഭിച്ച നാല്പതോളം ഭീകരര്‍ ഈ മേഖലയില്‍ മാത്രം നുഴഞ്ഞുകയറിയെന്നാണ് സൈന്യം പറയുന്നത്‍.

ഏറ്റുമുട്ടലില്‍ 15 ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ഒരാഴ്ചയിലേറെയായി ഭീകരരും സൈന്യവും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന മേഖലയാണിത്.