നിഷേധ വോട്ട് പൗരാവകാശമാക്കിയ സുപ്രീംകോടതി ഉത്തരവ് നിര്‍ഭാഗ്യകരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സമഗ്ര തെരഞ്ഞെടുപ്പ് പരിഷ്കാരം വേണമെന്നാണ് പാര്‍ട്ടി നിലപാട്. നിഷേധ വോട്ട് പൗരാവകാശമാക്കിയ സുപ്രീംകോടതി നടപടി ഒരു ചെറിയ കാര്യം മാത്രമാണ്. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാരാട്ട് പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. കോടതിവിധിയെ ബിഎസ്പി നേതാവ് മായാവതി സ്വാഗതം ചെയ്തു. തള്ളിക്കളയാനുള്ള അവകാശത്തെ ബാബ സാഹിബ് അംബേദ്കര്‍ അനുകൂലിച്ചിട്ടുള്ളതാണെന്നും മായാവതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ അനുകൂലിക്കുന്നതായി ബിജെപി വൈസ് പ്രസിഡന്‍റ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.