നിശാപാര്‍ട്ടിക്കുശേഷം സഹപ്രവര്‍ത്തകയെ ഉദ്യോഗസ്ഥന്‍ പീഡനത്തിനിരയാക്കി

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (09:45 IST)
PTI
സ്വകാര്യ കമ്പനി ഏര്‍പ്പെടുത്തിയ നിശാപാര്‍ട്ടിക്കുശേഷം സഹപ്രവര്‍ത്തകയെ കമ്പനി ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് പീഡനം നടന്നത്. അറുപത് പേരടങ്ങുന്ന സംഘമായിരുന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്.

ഗുഡ്ഗാവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 22കാരിയാണ് പീഡനത്തിനിരയായത്. ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്ത നിശാപാര്‍ട്ടിയ്ക്കു ശേഷം ഹോട്ടല്‍ മുറിയിലേയ്ക്ക് പോയ യുവതിയെ മുറിയിലെത്തിയ ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ പരാതി പ്രകാരം ഗുഡ്ഗാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഹരിയാനക്കാരനായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.