നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 1ന് പ്രഖ്യാപിച്ചേക്കും

Webdunia
ബുധന്‍, 23 ഫെബ്രുവരി 2011 (21:33 IST)
PRO
PRO
കേരളം, ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോഴായിരിക്കുമെന്ന് മാര്‍ച്ച് ആദ്യം അറിയാം. മാര്‍ച്ച് ഒന്നിനായിരിക്കും തെരഞ്ഞെടുപ്പു കമ്മിഷന്‍ വിഞ്ജാപനം പുറപ്പെടുവിക്കുക.

ഏപ്രില്‍ രണ്ടാം വാരം മുതല്‍ മേയ് ആദ്യവാരം വരെയായിരിക്കും തെരഞ്ഞെടുപ്പെന്ന് അറിയുന്നു. രണ്ടോ മൂന്നോ ഘട്ടങ്ങളായിട്ടായിരിക്കും കേരളത്തിലും അസമിലും വോട്ടെടുപ്പു നടത്തുകയെന്നാണ് സൂചന. ബംഗാളില്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് ആലോചന.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടന്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും.