നിതിന്‍ ഗഡ്കരിക്ക് രൂക്ഷവിമര്‍ശനം

Webdunia
ഞായര്‍, 20 ഏപ്രില്‍ 2014 (10:19 IST)
PTI
ബിജെപി നേതാവ് നിതിന്‍ ഗഡ്കരിക്ക് വിവിധ രാഷ്ടീയ നേതാക്കളുടെ രൂക്ഷ വിമര്‍ശനം. ജാതിസമ്പ്രദായം ബിഹാറിന്റെ ഡിഎന്‍എയിലുള്ളതാണെന്ന പ്രസ്താവനയാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

ബിജെപി ജാതിസമ്പ്രദായത്തിന്‌ എതിരാണെന്ന്‌ അവകാശപ്പെടുകയും നരേന്ദ്ര മോദിയുടെ ജാതി പറയുകയും ചെയ്യുന്നതെന്തിനെന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീടു പ്രസ്‌താവന തിരുത്തി ഡിഎന്‍എ എന്നതിനു പകരം രാഷ്ട്രീയം എന്നാക്കി.