രാജസ്ഥാനില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നഴ്സ് ഭന്‍വാരി ദേവിയെ ചുട്ടുകരിച്ചതാകാം എന്ന സംശയം ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ സി ബി ഐക്ക് ലഭ്യമായി. കത്തിക്കരിഞ്ഞ അസ്ഥികള്‍, റിസ്റ്റ് വാച്ച്, മോതിരം, ലോക്കറ്റ് തുടങ്ങിയ സാധനങ്ങളാണ് സി ബി ഐ കണ്ടെത്തിയത്.
ജോധ്പുര്‍ ജലോഡ ഗ്രാമത്തിലെ രാജീവ് ഗാന്ധി കനാലില്‍ നിന്നാണു അവശിഷ്ടങ്ങള്‍ ലഭിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സി ബി ഐ തിരച്ചില്‍ നടത്തിയത്.
രണ്ടു നാടന്‍ പിസ്റ്റളുകള്‍, ഒരു ബേസ് ബോള്‍ ബാറ്റ് എന്നിവയും മുങ്ങല്‍ വിദഗ്ധര്‍ കനാലില്‍ നിന്ന് കണ്ടെടുത്തു. ഭന്‍വാരി ദേവിയെ ചുട്ടുകൊന്ന ശേഷം തെളിവുകള്‍ കനാലില്‍ കളഞ്ഞു എന്നാണ് സംശയിക്കപ്പെടുന്നത്.