നല്ല പെണ്ണ് കിട്ടട്ടേ, കല്യാണം കഴിക്കാം

Webdunia
തിങ്കള്‍, 17 മാര്‍ച്ച് 2014 (16:52 IST)
PRO
അനുയോജ്യമായ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമെ വിവാഹം കഴിക്കുകയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ സ്വകാര്യ അഭിമുഖത്തിലാണ് രാഹുല്‍ വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്.

തന്റെ വിവാഹത്തെ കുറിച്ച് എന്നും പലരും ചോദിക്കാറുണ്ട്. താനിപ്പോള്‍ തെരഞ്ഞെടുപ്പില്‍ വ്യാപൃതനാണെന്നും നിര്‍ഭാഗ്യവശാല്‍ സ്വകാര്യ ജീവിതത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്നായിരുന്നു മറുപടി.

ഇതുവരെ അനുയോജ്യമായ പെണ്‍കുട്ടിയെ കണ്ടെത്തിയിട്ടില്ല എന്നാണോ ഉദ്ദേശിക്കുന്ന മറുചോദ്യത്തിന് അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ ഉടന്‍ വിവാഹം കഴിക്കുമെന്നായിരുന്നു ഉത്തരം. വായനയാണ് തന്റെ ഹോബിയെന്ന് പറഞ്ഞ രാഹുല്‍ തന്റെ ജോലിയുമായി ബന്ധപ്പെട്ട നിരവധി നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങള്‍ വായിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം എന്നിവയാണ് ഇഷ്ടവിഷയങ്ങള്‍. പ്രത്യേകിച്ചും പശ്ചിമേഷ്യ, അഫ്ഗാന്‍, പാകിസ്ഥാന്‍, ചൈന എന്നിവയുടെ രാഷ്ടരീയത്തെ കുറിച്ചുള്ള ലേഖനങ്ങളും വായിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.