മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബോട്ട് മുങ്ങി രണ്ട് മലയാളികള്‍ അടക്കം ആറു പേര്‍ മരിച്ചു. പരിശീലന പരിപാടിക്കെത്തിയ എസ്ബിഐ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. റാന്നി സ്വദേശിയും തിരുവനന്തപുരം കേശവദാസപുരം എസ്ബിഐ ശാഖയിലെ ഉദ്യോഗസ്ഥനുമായ സൌരവ് മോഹന്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേംകിരണ്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
മഹേശ്വറിന് സമീപം നര്‍മദാ നദിയിലാണ് ബോട്ട് മുങ്ങിയത്. ഇവിടെ വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു എസ്ബിഐ ഉദ്യോഗസ്ഥര്‍. തിങ്കളാഴ്ച രാവിലെ 7.25 ഓടെയായിരുന്നു അപകടം.
മരിച്ച മറ്റ് നാലുപേര്‍ എസ്ബിഐ അഹമ്മദാബാദ് സര്‍ക്കിളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്. രണ്ട് മലയാളികളെ രക്ഷപ്പെടുത്തി.