നരേന്ദ്ര മോഡിക്കെതിരേ ഗാന്ധിയുടെ ചെറുമകന്‍ മത്സരിക്കും

Webdunia
വെള്ളി, 21 ഫെബ്രുവരി 2014 (19:43 IST)
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരേ ആം ആദ്മി സ്ഥാനാര്‍ഥിയായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധി മത്സരിക്കും. എഴുപത്തിയെട്ടുകാരനായ രാജ്‌മോഹന്‍ ഗാന്ധി ഇന്നാണ് എഎപിയില്‍ ചേര്‍ന്നത്.

ഗാന്ധിയെ മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കിയെങ്കിലും മണ്ഡലമേതെന്ന് പാര്‍ട്ടി വ്യക്തമാക്കിയില്ല. മോഡിയെ നേരിടാനാണ് പ്രമുഖ യുക്തിവാദികൂടിയായ രാജ്‌മോഹന്റെ നിയോഗമെന്ന്‍ സൂചനയുണ്ട്. ഗാന്ധിജിയുടെ ഇളയമകന്‍ ദേവദാസ് ഗാന്ധിയുടെ മൂത്തമകനാണ് രാജ്‌മോഹന്‍ ഗാന്ധി.

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക എഎപി കഴിഞ്ഞ ഞായറാഴ്ച ഞായറാഴ്ച പുറത്തുവിട്ടിരുന്നു. രാജ്‌മോഹന്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രരി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി, വ്യവസായി രാജീവ് ബജാജ്, പ്രശസ്ത ഗായിക റാബി ഷെര്‍ഗിള്‍ എന്നിവരുള്‍പ്പെടുന്ന രണ്ടാംഘട്ട പട്ടിക വൈകാതെ പുറത്തുവിടുമെന്നാണ് സൂചന.