നരേന്ദ്ര മോഡി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് വിക്കിലീക്‍സ്

Webdunia
തിങ്കള്‍, 17 മാര്‍ച്ച് 2014 (20:35 IST)
PRO
PRO
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് വിക്കിലീക്സ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിക്കിലീക്സ് ഇക്കാര്യം അറിയിച്ചത്.

അമേരിക്ക നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിന്റെ വിക്കിലീക്ക്‍സ് കേബിളുകള്‍ പുറത്തിറക്കിയെന്ന് ബിജെപിയും നരേന്ദ്ര മോഡിയും നേരത്തെ പ്രചാരണം നടത്തിയിരുന്നു. മോഡി അഴിമതിക്കാരനല്ലെന്നും ഗുജറാത്ത് അതിവേഗം വികസിക്കുന്ന സംസ്ഥാനമാണെന്നും അമേരിക്ക പറഞ്ഞതായും വിക്കിലീക്സ് കേബിളുകളിലുണ്ടെന്നാണ് മോഡി അനുകൂലികള്‍ പ്രചരിപ്പിച്ചത്. ജൂലിയന്‍ അസാന്‍ജ് ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും മോഡിയും കൂട്ടരും കളളമാണ് പ്രചരിപ്പിക്കുന്നതെന്നും വിക്കിലീക്സ് അറിയിച്ചു.