നടന്‍ ഷാരൂഖ്‌ ഖാനെതിരെ വീണ്ടും പരാതി

ബുധന്‍, 20 ജൂണ്‍ 2012 (14:57 IST)
PRO
PRO
ഐപിഎല്‍ അഞ്ചാം സീസണിലെ മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ബഹളമുണ്ടാക്കിയ നടന്‍ ഷാരൂഖ്‌ ഖാനെതിരെ പരാതി. മധ്യപ്രദേശിലെ പ്രാദേശിക കോടതിയിലാണ് ഷാരൂഖിനെതിരെ ക്രിമിനല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി ഇന്ദ്രജീത്ത്‌ സിംഗ്‌ ഭാട്ടിയ ആണ്‌ ഇന്റോറിലെ കോടതിയില്‍ പരാതി നല്‍കിയത്‌. പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. ജൂലൈ ഒമ്പതിന് പരിഗണിക്കാനായി മാറ്റിവച്ചു.

മെയ്‌ 16-നാണ് വാങ്കഡെ സ്‌റ്റേഡിയത്തില്‍ വിവാദസംഭവങ്ങള്‍ ഉണ്ടായത്. തൊട്ടടുത്ത ദിവസം ഷാരൂഖിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ മുംബൈ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക