ഉത്തര്‍പ്രദേശിലെ യുവ ഐഎഎസ് ഓഫീസര്‍ ദുര്‍ഗ ശക്തി നാഗ്‌പാലിനെ യുപി സര്‍ക്കാര്‍ സ്ഥലം മാറ്റി. മണല്‍ മാഫിയക്കെതിരെ പോരാടിയതിന് ദുര്‍ഗയെ യുപി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്ന് ദുര്‍ഗ മാപ്പപേക്ഷ നല്‍കിയതിനുശേഷമാണ് തിരിച്ച് സര്‍വ്വീസില്‍ പ്രവേശിക്കാന്‍ സാധിച്ചത്. ദുര്‍ഗ നാഗ്‌പാലിനോടൊപ്പം 23 ഐ.എ.എസ് ഓഫിസര്‍മാരെയും മാറ്റി ഭരണതലത്തില്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്. ഗൗതംബുദ്ധ് നഗര്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് സ്ഥാനത്തുനിന്ന് കാണ്‍പൂര്‍ റൂറല്‍ ജോയിന്റ് മജിസ്ട്രേറ്റായാണ് മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 27ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദുര്‍ഗയെ രണ്ടു ദിവസം മുന്‍പാണ് തിരിച്ചെടുത്തത്. . തിരിച്ചെടുത്തശേഷം ദുര്‍ഗയെ പുതിയ തസ്തികയില്‍ നിയമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.